തിരുവനന്തപുരം:ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ 5വരെ നീട്ടി. അപേക്ഷ 5ന് വൈകിട്ട് 5 വരെ സമർപ്പിക്കാം. ഓൺലൈൻ രജിസ്ട്രേഷിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് നവംബർ 8, 9, 10 തീയതികളിൽ അവസരം ലഭിക്കും. നോൺക്രിമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 സെപ്റ്റംബർ 26 നും 2023 നവംബർ 10 നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ...









