തിരുവനന്തപുരം: ബിഡിഎസ് കോഴ്സ് പ്രവേശനത്തിനുള്ള അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി. സംസ്ഥാനത്തെ ദന്തൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്ന് കോളജുകൾക്ക് ഒക്ടോബർ 31വരെ വരെ പ്രവേശനം നടത്താം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച യോഗ്യതാ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായി വിദ്യാർഥികൾക്ക് സീറ്റുകൾ ഒഴിവുള്ള കോളജുകളിൽ ഉച്ചയ്ക്ക് 2 വരെ ബന്ധപ്പെടാം. വിശദ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...