പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

അപേക്ഷാ സമയം നീട്ടി, പരീക്ഷാഫലങ്ങൾ, പരീക്ഷാ അപേക്ഷ: എംജി വാർത്തകൾ

Oct 20, 2023 at 6:30 pm

Follow us on

കോട്ടയം:അഞ്ചാം സെമസ്റ്റർ ബി.വോക്(പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ, 2018,2019,2020 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി.

ഒക്ടോബർ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഒക്ടോബർ 30ന് പിഴയോടു കൂടിയും ഒക്ടോബർ 31ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സമർപ്പിക്കാം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ,ബി.കോം(സി.ബി.സി.എസ് – 2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷൻ സപ്ലിമെൻററി), അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബി.എ, ബി.കോം (സി.ബി.സി.എസ് – 2021 അഡ്മിഷൻ റഗുലർ, 2017 മുതൽ 2019 വരെ അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷകൾക്ക് ഒക്ടോബർ 25 മുതൽ 27 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. ഫൈനോടു കൂടി ഒക്ടോബർ 28 മുതൽ 30 വരെയും സൂപ്പർ ഫൈനോടു കൂടി ഒക്ടോബർ 31നും അപേക്ഷ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലങ്ങൾ
മൂന്നാം സെമസ്റ്റർ സ.ബി.സി.എസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2021 അഡ്മിഷൻ റഗുലർ – ഫെബ്രുവരി 2023) പരീക്ഷയുടെ ഫലം പ്രസദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ മൂന്നു വരെ ഓൺലൈനിൽ സമർപ്പിക്കാം.

നാലാം സെമസ്റ്റർ എം.എ ഇക്കണോമിക്‌സ് (പി.ജി.സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷൻ സപ്ലിമെൻററി – ജൂൺ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് നവംബർ രണ്ടു വരെ ഓൺലൈനിൽ സമർപ്പിക്കാം.

Follow us on

Related News