തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍, പ്രിന്റിങ് ടെക്‌നോളജി ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലാറ്ററല്‍ എന്‍ട്രി പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാതെയാണ് പ്രവേശനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ 20-ന് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 11 മണിക്ക് മുമ്പായി ഹാജരാകണം. ഫോണ്‍ 9567172591.
അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് 25-ന് ഉച്ചക്ക് 2 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിച്ച് അഭിമുഖത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് മുന്‍ഗണന. അവരുടെ അഭാവത്തില്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ടി.സി., എസ്.എസ്.എല്‍.സി. തുടങ്ങി മതിയായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.