പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പ്രിന്റിങ് ടെക്‌നോളജി ബിടെക് സ്‌പോട്ട് അഡ്മിഷന്‍, അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

Oct 18, 2023 at 5:00 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍, പ്രിന്റിങ് ടെക്‌നോളജി ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലാറ്ററല്‍ എന്‍ട്രി പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാതെയാണ് പ്രവേശനം നല്‍കുന്നത്. താല്‍പര്യമുള്ളവര്‍ 20-ന് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ആവശ്യമായ രേഖകള്‍ സഹിതം രാവിലെ 11 മണിക്ക് മുമ്പായി ഹാജരാകണം. ഫോണ്‍ 9567172591.

അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലാ അറബി പഠനവിഭാഗത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക് 25-ന് ഉച്ചക്ക് 2 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷിച്ച് അഭിമുഖത്തിന് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്കാണ് മുന്‍ഗണന. അവരുടെ അഭാവത്തില്‍ പി.ജി. ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിച്ചവരെയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ ടി.സി., എസ്.എസ്.എല്‍.സി. തുടങ്ങി മതിയായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

Follow us on

Related News