പ്രധാന വാർത്തകൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചുഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽ

എൻജിനീയറിങ് കോളജ് അധ്യാപകർക്ക് ഓൺലൈൻ വർക്ക്‌ഷോപ്പ്‌

Oct 16, 2023 at 7:30 pm

Follow us on

തിരുവനന്തപുരം:കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരെയും വിദ്യാർഥികളെയും വ്യാവസായിക ഗവേഷണങ്ങളിൽ ഭാഗഭാക്കാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ സയൻസ് എഞ്ചിനീയറിങ് കോളജുകളിലെ അധ്യാപകർക്കായി ഓൺലൈൻ വർക്ക്‌ഷോപ്പ്‌ സംഘടിപ്പിക്കുന്നു. വർക്ക്‌ഷോപ്പ്‌ ഒക്ടോബർ 19നു രാവിലെ 9ന് നടത്തും. അക്കാഡമിക് – ഇൻഡസ്ട്രി സംയുക്ത ഗവേഷണത്തിന്റെ സാധ്യതകളെപ്പറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യാപകരുമായി സംവദിക്കും. ട്രെസ്റ്റ് പാർക്ക് ചെയർമാൻ പ്രൊഫ. സാബു തോമസ്, ചീഫ് എക്സെക്റ്റീവ് ഓഫീസർ ഡോ. കോശി പി വൈദ്യൻ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഇൻഡസ്ട്രിയുടെയും സംയോജിച്ചുള്ള ഗവേഷണത്തിന്റെ വ്യാപനത്തേയും അനിവാര്യതയേയും കുറിച്ചു വിശദീകരിക്കും. ഓൺലൈൻ വർക്ക്‌ഷോപ്പിന്റെ ഗൂഗിൾ മീറ്റ് ലിങ്ക് ലഭിക്കുന്നതിന് ബന്ധപ്പെടുക : 0471 – 2598555, trestpark@gmail.com, trestpark@kerala.gov.in.

Follow us on

Related News