പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

എൽഎൽഎം അന്തിമ റാങ്ക് ലിസ്റ്റ്, പോസ്റ്റ് ബേസിക് സ്പോട്ട് അലോട്ട്മെന്റ്

Oct 12, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൽഎൽഎം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും താത്കാലിക കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://cee.kerala.gov.in ൽ പരിശോധിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

സ്പോട്ട് അലോട്ട്മെന്റ് സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ഡിഗ്രി കോഴ്‌സിന് അപേക്ഷിച്ചവരിൽ http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച സർവ്വീസ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള അപേക്ഷാർഥികൾക്ക് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഒക്ടോബർ 17ന് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. അപേക്ഷാർഥികൾ എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററിൽ 17ന് രാവിലെ 11ന് മുമ്പ് ഹാജരായി സ്‌പോട്ട് അലോട്ട്‌മെന്റിന് രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഒക്ടോബർ 20ന് മുമ്പ് അലോട്ട്‌മെന്റ് മെമ്മോയും അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

Follow us on

Related News