പ്രധാന വാർത്തകൾ
ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  

എഎസ്ആര്‍എസ് ഫലം കണ്ടു: കാലിക്കറ്റില്‍ പുനര്‍മൂല്യനിര്‍ണയഫലം അതിവേഗം

Oct 11, 2023 at 3:30 pm

Follow us on

തേഞ്ഞിപ്പലം:ഉത്തരക്കടലാസുകള്‍ ഓട്ടോമാറ്റിക് സ്‌റ്റോറേജില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ ശേഷം ആദ്യമായി 22 പ്രവൃത്തി ദിവസങ്ങള്‍ക്കകം പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല.
അഫിലിയേറ്റഡ് കോളേജുകളുടെ നാലാം സെമസ്റ്റര്‍ എം.എ / എം.എസ്‌സി. / എം.കോം. എന്നിവയുടെ പുനര്‍മൂല്യനിര്‍ണയഫലമാണ് അതിവേഗം നല്‍കിയത്.
1129 വിദ്യാര്‍ഥികളുടെ പുനര്‍മൂല്യനിര്‍ണയ ഫലം (എം.എ ഇംഗ്ലീഷ് – 455, എം എസ് സി കെമിസ്ട്രി – 116, എം കോം – 300, എം.എസ്.സി മാത്‌സ് – 167, എം.എസ്.സി ഫിസിക്‌സ് – 91 ആകെ 1129) പ്രസിദ്ധീകരിച്ചത്. ഉത്തരക്കടലാസില്‍ ബാര്‍കോഡ് സംവിധാനം ഒരുക്കി നടത്തിയ പരീക്ഷയില്‍ 19 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിച്ചത്.

സെപ്റ്റംബര്‍ 11 ആയിരുന്നു പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി. പരീക്ഷാ ഭവനില്‍ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ ഉപയോഗത്തിന്റെ (എ.എസ്.ആര്‍.എസ്.) വിജയമാണിത്. തുടര്‍ന്നും ഇതേ രീതിയില്‍ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിക്കാനാകുമെന്നാണ് പരീക്ഷാഭവന്‍ അധികൃതര്‍ പറഞ്ഞു. ഇതോടൊപ്പം പുനര്‍മൂല്യനിര്‍ണയം നടത്തിയ കോളേജുകളിലെ അധ്യാപകരെയും പരീക്ഷാ ഭവനിലെ പുനര്‍മൂല്യനിര്‍ണയ വിഭാഗത്തെയും പി.ജി. ബ്രാഞ്ചിനെയും അഭിനന്ദിക്കുന്നതായി പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്‌വിന്‍ സാംരാജ് അറിയിച്ചു.

Follow us on

Related News