കോട്ടയം: രണ്ടാം സെമസ്റ്റർ എം.എസ്.സി ബയോഇൻഫോമാറ്റിക്സ്(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി – ജൂലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 13 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
രണ്ടാം സെമസ്റ്റർ എം.എ കഥകളി വേഷം, ചെണ്ട, മദ്ദളം(സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി – ജുലൈ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 12 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻറ് ഫൈൻ ആർട്ട്സിൽ നടത്തും.
മെയ് മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ നടന്ന മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് ഓട്ടോമൊബൈൽ എൻജിനീയറിംഗ്(പുതിയ സ്കീം – 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്സി ചാൻസും – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 26 മുതൽ കറുകുറ്റി എസ്.സി.എം.എസ് സ്കൂൾ ഓഫ് എൻജിനീയറിംഗ് ആൻറ് ടെക്നോളജിയിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
മെയ് മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ നടന്ന മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് സിവിൽ എൻജിനീയറിംഗ്(പുതിയ സ്കീം – 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്സി ചാൻസും – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 16 മുതൽ കോട്ടയം സെൻറ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
മെയ് മുതൽ സെപ്റ്റംബർ വരെ മാസങ്ങളിൽ നടന്ന മൂന്നു മുതൽ എട്ടു വരെ സെമസ്റ്ററുകൾ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻറ് എൻജിനീയറിംഗ്(പുതിയ സ്കീം – 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്സി ചാൻസും – നവംബർ 2022) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 25 മുതൽ തൊടുപുഴ യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗിൽ നടക്കും. ടൈം ടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലങ്ങൾ
സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് ഏപ്രിലിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി മാത്തമാറ്റിക്സ്(20212023 ബാച്ച് റഗുലർ, ക്രെഡിറ്റ് ആൻറ് സെമസ്റ്റർ സിസ്റ്റം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 25 വരെ സ്കൂൾ ഓഫീസിൽ സമർപ്പിക്കാം.
കഴിഞ്ഞ വർഷം മാർച്ചിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ ഹിസ്റ്ററി(പ്രൈവറ്റ് – 2014,2015 അഡ്മിഷനുകൾ മെഴ്സി ചാൻസ്, 2016,2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2015 മുതൽ 2018 വരെയുള്ള അഡ്മിഷൻ വിദ്യാർഥികൾക്ക് പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
2014 അഡ്മിഷൻ വിദ്യാർഥികൾ പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം
കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി ഫിസിക്സ്(20162018 അഡ്മിഷനുകൾ സപ്ലിമെൻററി, 2012-2015 അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ്(2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ്(പി.ജി.സി.എസ്.എസ് – 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2020,2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 21 വരെ ഓൺലൈനിൽ അപേക്ഷിക്കാം.