പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

പരീക്ഷാ ടൈംടേബിള്‍, പരീക്ഷാഫലങ്ങൾ, സീറ്റ് ഒഴിവ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Oct 3, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റര്‍(സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.) ബിരുദ പ്രോഗ്രാമുകളുടെ ഓപ്പണ്‍ കോഴ്‌സ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2023 പരീക്ഷകള്‍ നവംബര്‍ 13-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാഫലങ്ങൾ
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. മൈക്രോബയോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.

ബി.ആര്‍ക്. എട്ട്, ഒമ്പത് സെമസ്റ്റര്‍ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി (2004 മുതല്‍ 2010 വരെ പ്രവേശനം) സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്
കോഴിക്കോട് കോസ്റ്റിയൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ് സി., എം.എസ് സി. കോഴ്‌സുകളില്‍ ജനറല്‍, എസ്.സി., എസ്.ടി. സംവരണവിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണവിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍: 8089528299, 9645639532. അവസാന തീയതി ഒക്ടോബര്‍ ആറ്.

പ്രഭാഷണം
കാലിക്കറ്റ് സര്‍വകലാശാലാ ജന്തുശാസ്ത്ര പഠനവകുപ്പിന്റെ നേതൃത്വത്തില്‍ ആറിന് ആര്യഭട്ട ഹാളില്‍ പ്രഭാഷണ പരിപാടികള്‍ നടക്കും. ‘ സെല്‍ സൈക്കിള്‍ ജീനുകളും കാന്‍സര്‍ ചികിത്സയും ‘ എന്ന വിഷയത്തില്‍ രാവിലെ 10.30-ന് ബോസ്റ്റണിലെ വെല്‍സ് തെറപ്യൂട്ടിക് സെന്റര്‍ ചീഫ് ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. കണ്ണന്‍ ഫ്രോണ്ടിയര്‍ പ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടരക്ക് മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്നു വിരമിച്ച പ്രൊഫസര്‍ ഡോ. ജയരാമ മുത്തുകൃഷ്ണന്‍ പ്രഭാഷണം നടത്തും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്യും.

Follow us on

Related News