പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ വിദൂരവിദ്യാഭ്യാസം ബിരുദ, പിജി പ്രവേശന തീയതി നീട്ടി

Oct 3, 2023 at 4:30 pm

Follow us on

തേഞ്ഞിപ്പലം:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2023-24 വര്‍ഷത്തിലേക്കുള്ള ബിരുദ, പിജി.? കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. ഓണ്‍ലൈനായി ഒക്ടോബര്‍ 20 വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈന്‍ അപേക്ഷാ ലിങ്ക്, കോഴ്‌സുകളുടെയും ഫീസിന്റെയും വിശദമായ വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ്, വിജ്ഞാപനം എന്നിവ http://sdeuoc.ac.in വൈബ് സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ ലഭ്യമാണ്. അഫ്‌സല്‍-ഉല്‍-ഉലമ, പൊളിറ്റിക്കല്‍ സയന്‍സ്, ബി.ബി.എ., ബി.കോം. എന്നീ ബിരുദ കോഴ്‌സുകളിലേക്കും അറബിക്, ഇക്കണോമിക്‌സ്, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്‌കൃതം, എം.കോം., എം.എസ്‌സി. മാത്തമാറ്റിക്‌സ് എന്നീ ബിരുദാനന്തര ബിരുദ കോഴ്‌സുകളുമാണുള്ളത്.

ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ച് അഞ്ചു ദിവസത്തിനകം അപേക്ഷയുടെ പ്രിന്റൗട്ട് വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ നേരിട്ടോ/ ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ., മലപ്പുറം- 673635എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കണം.
ഫോണ്‍: 0494 2407356, 2400288, 2660600 (പൊതുവിവരങ്ങള്‍ക്ക്). ലോഗിന്‍ പ്രശ്‌നങ്ങള്‍, മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നിവക്ക് digitalwing@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്. മറ്റുവിവരങ്ങള്‍ക്ക് sdeenquirysection@uoc.ac.in, drsde@uoc.ac.in, dsde@uoc.ac.in

Follow us on

Related News