പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

വുഡ് സയൻസ് ആൻഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ

Oct 1, 2023 at 2:30 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനു കീഴിൽ പ്രവർത്തിക്കുന്ന ബംഗ്ലൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ വുഡ് ആൻഡ് പാനൽ പ്രോഡക്റ്റ്സ് ടെക്നോളജി പ്രവേശനത്തിന് ഒക്ടോബർ 31വരെ അപേക്ഷിക്കാം. ബി.എസ്.സി (കെമിസ്ട്രി/ ഫിസിക്സ്/ മാത്തമാറ്റിക്സ്/ഫോറസ്ട്രി/ അഗ്രികൾചർ)/ബി. ഇ /ബിടെക് / അംഗീകൃത ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 28 വയസ്സ്. എസ്. സി /എസ്. ടി /ഒ. ബി. സി /പി. എച്ച് വിഭാഗങ്ങളിൽ ഉള്ളവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. യോഗ്യതാ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ മെറിറ്റടിസ്ഥാനത്തിലാണ് സെലക്ഷൻ.

അപേക്ഷാ ഫീസ് Director, IWST ക്ക്‌ ബാംഗ്ലൂരിൽ മാറ്റാവുന്ന 500 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. നിർദ്ദേശപ്രകാരം തയ്യാറാക്കിയ അപേക്ഷാസർട്ടിഫിക്കറ്റ്, മാർക്ക് ഷീറ്റ് എന്നിവയുടെ ഫോട്ടോകോപ്പികൾ സഹിതം ഒക്ടോബർ 31ന് മുൻപായി The Director, institute of wood science and technology, Indian Council of Forestry Research and Education, IPIRTI Campus, PB NO 2273,P. O Yeshwanthpur, Bangalore -560022 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. പ്രവേശന വിജ്ഞാപനത്തിനും അപേക്ഷാ ഫോമിനും https://iwsti.icfre.gov.in സന്ദർശിക്കുക.
ഫോൺ :080- 30534000,30534049,28394231-32-33. email : dir-iwst @icfre. Org.

Follow us on

Related News