പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എംജി സർവകലാശാലയിൽ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകൾ

Sep 30, 2023 at 4:00 pm

Follow us on

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ്(ഡി.എ.എസ്.പി) നടത്തുന്ന റഗുലർ പാർട്ട് ടൈം ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദം, പ്ലസ് ടൂ യോഗ്യതകളുള്ളവർക്ക് പ്രത്യേകം കോഴ്‌സുകളുണ്ട്.

ബിരുദ ധാരികൾക്ക് പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് അനാലിസിസ് ആൻറ് ക്വാളിറ്റി കൺട്രോൾ, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് ഇൻ ഇൻസ്ട്രുമെൻറൽ മെതേഡ്‌സ് ഓഫ് കെമിക്കൽ അനാലിസിസ് എന്നീ ആറു മാസ കോഴ്‌സുകളിലേക്കും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഫുഡ് അനാലിസിസ് ആൻ ക്വാളിറ്റി കൺട്രോൾ എന്ന ഒരു വർഷ കോഴ്‌സിലേക്കും അപേക്ഷിക്കാം.

സർട്ടിഫിക്കറ്റ് ഇൻ ഇൻറർനെറ്റ് പ്രോഗ്രാമിംഗ് ആൻറ് വെബ് ടെക്‌നോളജീസ്, സർട്ടിഫിക്കറ്റ് ഇൻ വേസ്റ്റ് മാനേജ്‌മെൻറ്, സർട്ടിഫിക്കറ്റ് ഇൻ ബിസിനസ് ഡേറ്റാ അനാലിസിസ് യൂസിംഗ് ടാലി, ഇ.ആർ.പി, എം.എസ്-എക്‌സെൽ എന്നീ ആറു മാസ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആൻറ് ടാക്‌സേഷൻ എന്ന ഒരു വർഷ കോഴ്‌സിലേക്കും പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി വിജയിച്ചവർക്ക് അപേക്ഷിക്കാം. ആറുമാസ കോഴ്‌സിലേക്ക് അപേക്ഷിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് 70 ശതമാനം ഫീസ് ആനുകൂല്യമുണ്ട്.
വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (http://dasp.mgu.ac.in) ലഭിക്കും. ഫോൺ8-078786798, ഇ-മെയിൽ- dasp@mgu.ac.in

Follow us on

Related News