പ്രധാന വാർത്തകൾ
”സിഎം കിഡ്സ്” സ്കോളർഷിപ്പ് പരീക്ഷ നാളെ: കുട്ടികൾ അറിയേണ്ട കാര്യങ്ങൾവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി ഏതെങ്കിലും മതത്തിൽപ്പെട്ട പേര് നൽകരുതെന്ന് മന്ത്രിസഭാ തീരുമാനംശ്രദ്ധിക്കുക: നാളത്തെ പരീക്ഷയിൽ മാറ്റമുണ്ട്കെ-ടെറ്റ് യോഗ്യത: ശമ്പള സ്‌കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകുംനിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടിഅധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുംആറ്റുകാൽ പൊങ്കാല:അവധി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിറോബോട്ടിക്‌സ് എക്സ്പോയുമായി ഫാറൂക്ക് ഹയർ സെക്കന്ററി സ്കൂൾഇനി വെറും 16 ദിവസം:സ്കൂൾ വാർഷിക പരീക്ഷകൾ തുടങ്ങുന്നുJEE മെയിൻ ജനുവരി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹാൾടിക്കറ്റ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷാവിജ്ഞാപനം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 26, 2023 at 9:26 pm

Follow us on

കണ്ണൂർ:സർവകലാശാലയുടെ സ്‌കൂൾ ഓഫ് പെഡഗോജിക്കൽ സയൻസ് പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എഡ് ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി) – മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം എസ് സി പ്ലാൻറ് സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്നോബോട്ടണി (സി ബി സി എസ് എസ് – റെഗുലർ – 2021 അഡ്മിഷൻ) – നവംബർ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്‌ടോബർ 10 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

ടൈംടേബിൾ
ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2022, ആറ് (ഏപ്രിൽ 2023), ഏഴ് സെമസ്റ്റർ (നവംബർ 2022) ബി ടെക് (സപ്ലിമെന്ററി – മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പുതുക്കിയ പരീക്ഷാവിജ്ഞാപനം
ഏഴ്, മൂന്ന് സെമസ്റ്റർ ബി എ എൽ എൽ ബി, നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 09.10.2023 മുതൽ 12.10.2023 വരെയും പിഴയോടുകൂടി 16.10.2023 വരെയും അപേക്ഷിക്കാം. 2019 മുതൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ എസ് ബി ഐ ഇ- പേ മുഖേന മാത്രം പരീക്ഷാഫീസ് അടക്കേണ്ടതാണ്. പുതുക്കിയ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Follow us on

Related News