തിരുവനന്തപുരം:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ ) ഭോപാൽ 2023 – 24 വർഷത്തെ പിച്ച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാച്ചുറൽ സയൻസ് സ്ട്രീമിൽ ബയോളജിക്കൽ സയൻസ്, കെമിസ്ട്രി, എർത്ത് ആൻഡ് എൻവിയോൺമെൻറ്ൽ സയൻസസ്, മാത്തമാറ്റിക്സ്,ഫിസിക്സ് വിഷയങ്ങളിലും എൻജിനീയറിങ് സയൻസസ് സ്ട്രീമിൽ കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കമ്പ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ് ആൻഡ് എൻജിനീയറിങ് തുടങ്ങിയ മേഖലകളിലും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് സ്ട്രീമിൽ ഇക്കണോമിക് സയൻസസ്, ഫിലോസഫി, ഹ്യൂമാനിറ്റീസ് തുടങ്ങിയ വിഷയങ്ങളിലുമാണ് പഠനാവസരം.
യോഗ്യതാമാനദണ്ഡങ്ങൾ, അപേക്ഷാ സമർപ്പണത്തിനുള്ള നിർദ്ദേശങ്ങൾ , സെലക്ഷൻ നടപടികൾ തുടങ്ങിയവിടെ വിശദവിവരങ്ങൾക്ക് http://iiserb.ac.in/doaa/admission എന്ന വെബ്സൈറ്റ് സന്ദർശിക്കുക. യോഗ്യത അനുസരിച്ച് താല്പര്യമുള്ളവർക്ക് ഒക്ടോബർ 16 വരെ അപേക്ഷിക്കാം. പി എച്ച് ഡി പ്രോഗ്രാം 2024 ജനുവരിയിൽ ആരംഭിക്കും.