തിരുവനന്തപുരം:പി.ജി മെഡിക്കൽ കോഴ്സ് 2023-ലെ മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 21നു വൈകിട്ട് മൂന്നു വരെയാണ് ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസരം. മൂന്നാംഘട്ട അലോട്ട്മെന്റിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള യോഗ്യത, പെനാൽറ്റി വ്യവസ്ഥകൾ എന്നിവയെക്കുറിച്ച് അറിയുവാൻ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനവും പ്രോസ്പെക്ടസിലെ ബന്ധപ്പെട്ട ക്ലോസുകളും കാണുക. ഫോൺ: 0471 2525300

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....