കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല ഭിന്നശേഷി പഠന കേന്ദ്രം(ഐ.യു.സി.ഡി.എസ്) ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ്(ജി.ഡി.എ) കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നാട്ടിലും വിദേശത്തും ആശുപത്രികളിൽ നഴ്‌സുമാരെയും ഡോക്ടർമാരെയും സഹായിക്കുന്ന അസിസ്റ്റൻറ് നഴ്‌സ് തസ്തികയിൽ ജോലി ലഭിക്കുവാൻ ഉപകരിക്കുന്ന കോഴ്‌സ് ആണ് ജി.ഡി.എ. മൂന്നു മാസത്തെ കോഴ്‌സിൽ ഒരു മാസത്തെ ആശുപത്രി പരിശീലനവും പ്ലേസ്‌മെൻറ് സഹായവുമുണ്ട്.
സർവകലാശാലയിൽ നടക്കുന്ന ഓഫ് ലൈൻ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും ഒക്ടോബർ ആദ്യവാരം ആരംഭിക്കും. ഫോൺ: 9946299968, 8891391580. ഇ-മെയിൽ: iucdsmgu@mgu.ac.in

2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ എംഎഡ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സെപ്റ്റംബർ 12ന്...