തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള കോളേജുകളില്‍ 2018 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍ ബിരുദപഠനത്തിനു ചേര്‍ന്ന് രണ്ടാം സെമസ്റ്റര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തതിനു ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് എസ്.ഡി.ഇ. വഴി മൂന്നാം സെമസ്റ്ററില്‍ പ്രവേശനം നേടി പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ 28-ന് മുമ്പായി അപേക്ഷിക്കണം. 100 രൂപ ഫൈനോടു കൂടി ഒക്‌ടോബര്‍ 3 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടു കൂടി ഒക്‌ടോബര്‍ 7 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288.
എംഎ ജേണലിസം
കാലിക്കറ്റ് സര്‍വകലാശാലാ ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ പഠനവിഭാഗത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എ. ജേണലിസം കോഴ്‌സിന് ഒഴിവുള്ള മുസ്ലീം (1), ഇ.ടി.ബി. (1), എസ്.ടി. (1) സംവരണ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ അസ്സല്‍ രേഖകള്‍ സഹിതം 20-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ ഹാജരാകണം.
ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ കോഴിക്കോടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ന്റ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ബി.എസ് സി. കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് കോഴ്‌സുകള്‍ക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍ 0495 2761335, 9645639532, 9895843272