തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സെപ്റ്റംബർ 5മുതൽ 11 വരെ സ്ഥാപനാടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷൻ നടത്തും. പുതുതായി അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളജ് അടിസ്ഥാനത്തിൽ http://polyadmission.org യിലെ വേക്കൻസി പൊസിഷൻ എന്ന ലിങ്ക് വഴി മനസ്സിലാക്കാം. അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ സ്ഥാപനത്തിൽ ഹാജരാകാൻ ശ്രദ്ധിക്കണം. പുതുതായി അപേക്ഷിക്കുന്നവർ ഒറ്റത്തവണ രിജസ്ട്രേഷൻ ഫീസായി പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾ 100 രൂപയും മറ്റുള്ളവർ 200 രൂപയും ഓൺലൈനായി അടയ്ക്കണം.
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്
തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് സംസ്ഥാനത്തെ 6 ജില്ലകള്ക്ക് ജനുവരി 15ന് അവധി പ്രഖ്യാപിച്ചു....









