പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

കണ്ണൂർ സർവകലാശാലയിൽ വിവിധ സീറ്റ് ഒഴിവുകൾ, ഹാൾ ടിക്കറ്റ്

Sep 4, 2023 at 4:30 pm

Follow us on

കണ്ണൂർ: സെപ്റ്റംബർ 11ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം ബിരുദം (പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ/സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്- 2020,2021 അഡ്മിഷനുകൾ) ഏപ്രിൽ 2023 പരീക്ഷകളുടെ ഹാൾടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്തശേഷം ഫോട്ടോ പതിച്ച്‌ അറ്റസ്റ്റ് ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്നപരീക്ഷാ കേന്ദ്രത്തിൽ ഉച്ചയ്ക്കുശേഷം 1.30 മണിക്ക് (വെള്ളി 2.00 മണിക്ക് തുടങ്ങുന്ന പരീക്ഷകൾക്ക്) ഹാജരാകേണ്ടതാണ്. ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവൺമെന്റ് അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ്കൊണ്ടുവരണം.

സീറ്റൊഴിവുകൾ

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠനവകുപ്പിൽ എം എ ഹിന്ദി പ്രോഗ്രാമിന് ജനറൽ വിഭാഗത്തിൽ 3 സീറ്റുകൾ ഒഴിവുണ്ട്. ഹിന്ദി സെക്കൻഡ് ലാംഗ്വേജ് (50% ത്തിൽ കുറയാതെ) ആയി ബി എ /ബി എസ് സി പാസ്സായവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള വിദ്യാർഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 05.09.23 , 07.09.23 എന്നീ തീയതികളിൽ പഠനവകുപ്പിൽ നേരിട്ട് എത്തി അഡ്മിഷൻ എടുക്കേണ്ടതാണ്. മെറിറ്റ് അടിസ്‌ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8921288025, 8289918100

കണ്ണൂർ സർവകലാശാലയുടെ മഞ്ചേശ്വരം നിയമ പഠന വകുപ്പിൽ 2023-24 വർഷത്തിലേക്കുള്ള എൽ എൽ എം പ്രവേശനത്തിന് എസ് സി / എസ് ടി / ഓപ്പൺ കാറ്റഗറി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 08.09.2023 വെള്ളിയാഴ്ച രാവിലെ 11 മണിക്ക്‌ മഞ്ചേശ്വരം വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. ഫോൺ: 9567277063, 73069 30294

കണ്ണൂർ സർവകലാശാല മ്യൂസിക് പഠനവകുപ്പിലെ 2023 -24 വർഷത്തേക്കുള്ള എം എ മ്യൂസിക് പ്രോഗ്രാമിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 07-09-2023 ന് രാവിലെ 10.30 മണിക്ക് വകുപ്പ് മേധാവി മുൻപാകെ എത്തണം. ഫോൺ: 9895232334

Follow us on

Related News