പ്രധാന വാർത്തകൾ
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെ

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ടൈം ടേബിൾ, എൻഎസ്എസ് പുരസ്‌കാരം

Aug 26, 2023 at 5:00 pm

Follow us on

കണ്ണൂർ: നാലാം സെമസ്റ്റർ ബി എഡ് ഡിഗ്രി (റെഗുലർ /സപ്ലിമെൻറ്ററി/ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2023 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ നിർണയം, സൂക്ഷ്മ പരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്ക് 13/ 09 / 2023 വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

ടൈംടേബിൾ
കായിക വിദ്യാഭ്യാസ വകുപ്പിലെ , സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ യോഗ / സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ സ്വിമ്മിങ് , മെയ് 2023 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

പ്രസിദ്ധീകരണത്തിന്

സംസ്ഥാന എൻ എസ് എസ് പുരസ്‌കാരം നേട്ടം.
2021-22 വർഷത്തെ സംസ്ഥാന എൻ എസ് എസ് പുരസ്കാരങ്ങളിൽ തിളങ്ങി കണ്ണൂർ സർവകലാശാല. മികച്ച പ്രോഗ്രാം ഓഫീസറും പ്രത്യേക പുരസ്കാരവും ഉൾപ്പെടെ ആറ് പുരസ്‌കാരങ്ങളാണ് കണ്ണൂർ സർവകലാശാല സ്വന്തമാക്കിയത്. മികച്ച പ്രോഗ്രാം ഓഫീസർമാരായി കൃഷ്ണമേനോൻ സ്മാരക ഗവണ്മെന്റ് വനിതാ കോളേജിലെ പ്രസാദ് എസ് ബി, പയ്യന്നൂർ കോളേജിലെ ഡോ. സുജിത്ത് കെ വി എന്നിവരെ തിരഞ്ഞെടുത്തു. കൃഷ്ണമേനോൻ സ്മാരക ഗവണ്മെന്റ് വനിതാ കോളേജിലെ ഫിദ ഫര്‍ഹാ ഖാലിദ്, കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്ട്സ് & സയന്‍സ് കോളേജിലെ ആല്‍വിന്‍ ക്രിസ്റ്റി, കൂത്തുപറമ്പ് എം ഇ എസ് ആര്‍ട്ട്സ് & സയന്‍സ് കോളേജിലെ ആര്യ രഞ്ജിത്ത് എന്നിവർക്ക് മികച്ച വളണ്ടിയർമാർക്കുള്ള പുരസ്കാരവും മൊറാഴ കോ-ഓപ്പറേറ്റീവ് ആര്‍ട്ട്സ് & സയന്‍സ് കോളേജിലെ രോഹിത് രത്നാകരന് പ്രത്യേക പുരസ്കാരവും ലഭിച്ചു

Follow us on

Related News