തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുമുള്ള സ്പെഷ്യൽ അലോട്മെന്റ് സെപ്റ്റംബർ 2ന് നടക്കും. പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ സമർപ്പണവും http://lbscentre.kerala.gov.in വഴി ആഗസ്റ്റ് 25 മുതൽ ആഗസ്റ്റ് 30, അഞ്ചു മണി വരെ നൽകാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും അടുത്ത ഘട്ട അലോട്ട്‌മെന്റിലേക്കു ഓപ്ഷനുകൾ നൽകാം. മുൻ അലോട്ട്‌മെന്റുകൾക്കു നൽകിയ ഓപ്ഷനുകൾ ഇപ്പോൾ നിലനിൽക്കില്ല. അടുത്തഘട്ട അല്ലോട്ട്മെന്റിന് പുതിയതായി ഓപ്ഷൻ നൽകണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾ 0471 2560363,64 നമ്പറുകളിൽ ലഭ്യമാകും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്‌സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...