പ്രധാന വാർത്തകൾ
എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

പ്രൈവറ്റ് രജിസ്ട്രേഷൻ അഡ്മിഷൻ: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ മുഴുവൻ വാർത്തകൾ

Aug 24, 2023 at 5:00 pm

Follow us on

കണ്ണൂർ: 2023-2024 അക്കാദമിക് വർഷത്തെ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. കോം., ബി. എ. പൊളിറ്റിക്കൽ സയൻസ്, ബി. എ. കന്നഡ, ബി. എ. അറബിക് & ഇസ്ലാമിക് ഹിസ്റ്ററി, ബി. എ. ഉർദു & ഇസ്ലാമിക് ഹിസ്റ്ററി, എം. എ. ഡിവെലപ്മെന്റ് എക്കണോമിക്സ്, എം. കോം., അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ബി. കോം. അഡീഷണൽ ഓപ്ഷണൽ കോ-ഓപറേഷൻ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി 15.09.2023 (വെള്ളിയാഴ്ച) വരെ നീട്ടി. അപേക്ഷയുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 23.09.2023 ന് വൈകുന്നേരം 4 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

കണ്ണൂർ സർവകലാശാല ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷന്റെയും ഇന്നോവേറ്റ് ആൻഡ് എലിവേറ്റിന്റെയും ഉദ്ഘാടനം

കണ്ണൂർ സർവകലാശാല ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷന്റെ സമർപ്പണവും ഇന്നോവേറ്റ് ആൻഡ് എലിവേറ്റിന്റെ ഉദ്ഘാടനവും റെഡിഫ് മെയിൽ സ്ഥാപകൻ അജിത്ത് ബാലകൃഷ്ണൻ നിർവഹിക്കും. 2013 മുതൽ കണ്ണൂർ സർവകലാശാല നടപ്പിലാക്കിവരുന്ന സംരംഭകത്വ വികസന പ്രവർത്തനങ്ങൾക്ക് ഒരു പുതിയ കാൽവെപ്പ് ആയാണ് കണ്ണൂർ സർവകലാശാലയുടെ ഇന്നോവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷൻ ആരംഭിക്കുന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടുകൂടി സെക്ഷൻ 8 കമ്പനിയായാണ് ഈ കേന്ദ്രം തുടക്കം കുറിക്കുന്നത്. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് 60 ഓളം സ്റ്റാർട്ട് അപ് സംരംഭങ്ങൾക്ക് ഇതിനോടകം തന്നെ കണ്ണൂർ സർവകലാശാല പിന്തുണ നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും സംരംഭകത്വ ഗവേഷണ മേഖലയിൽ കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് സർവകലാശാലാ ആസ്ഥാനത്തു തന്നെ ഇത്തരത്തിലുള്ള ഒരു കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

സംരംഭകർക്ക് അവരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുപോകുന്നതിന് മെച്ചപ്പെട്ട സൗകര്യങ്ങളാണ് ഈ കേന്ദ്രത്തിൽ നൽകിവരുന്നത്. മെൻ്റർഷിപ്പ് സൗകര്യവും, ഓഫീസ് സൗകര്യവും ഉൾപ്പെടെ സംരംഭങ്ങൾക്കും അതുസംബന്ധിച്ച ഗവേഷണങ്ങൾക്കുമായി വ്യത്യസ്ത തരത്തിലുള്ള സൗകര്യങ്ങൾ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നൽകാനാണ് സർവകലാശാല ഉദ്ദേശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടക്കുന്ന ചടങ്ങിൽ അജിത്ത് ബാലകൃഷ്ണൻ കേന്ദ്രം ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്ക് കൂടുതൽ സംരംഭക സാധ്യതകൾ തുറന്നുകൊടുക്കുകയും അതുവഴി നാടിൻറെ സുസ്ഥിരമായ സാമ്പത്തിക വികസനം ഉറപ്പുവരുത്തുകയുമാണ് ഈ കേന്ദ്രം വഴി സർവകലാശാല പ്രധാനമായും ലക്ഷ്യമിടുന്നത്.

Follow us on

Related News