പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പ്രവേശനം: സ്പോട്ട് അഡ്മിഷൻ അപേക്ഷ ഒന്നുവരെ

Aug 24, 2023 at 4:30 pm

Follow us on

തിരുവനന്തപുരം:കേരള സർക്കാറിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ എ.ഐ.സി.ടി.ഇ അംഗീകാരത്തോടെ എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല അഫിലിയേഷനോട് കൂടി നടത്തുന്ന നാലു വർഷത്തെ ഡിസൈൻ ബിരുദ പ്രോഗ്രാമിലേക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷ ഏതെങ്കിലും വിഷയത്തിൽ 45% മാർക്കിൽ കൂടുതൽ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള വിദ്യാർഥികൾ ഓൺലൈൻ അപേക്ഷ ഫോമിൽ സെപ്റ്റംബർ ഒന്നിന് വൈകിട്ട് 3 മണിക്ക് മുമ്പ് അപേക്ഷിക്കണം. KS-DAT/UCEED/NID/NIFT യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും. അല്ലാത്ത വിദ്യാർത്ഥികളെ അഭിരുചിയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്കുക. ഓൺലൈൻ അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും കെ.എസ്‌.ഐ.ഡി വെബ്‌സൈറ്റ് (http://ksid.ac.in) സന്ദർശിക്കുക ഫോൺ: 0474 2719193.

Follow us on

Related News