തിരുവനന്തപുരം:2023-24 അദ്ധ്യയന വർഷത്തെ എഫ് ഡി ജി ടി പ്രവേശനത്തിനുള്ള അലോട്ട്‌മെന്റ് ലിസ്റ്റും അന്തിമ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് http://polyadmission.org/fdgt എന്ന അഡ്മിഷൻ പോർട്ടലിൽ ആപ്ലിക്കേഷൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിൽ ഏതെങ്കിലും ഒന്നും ജനന തീയതിയും നൽകി ‘check your allotment’ , ‘check your Rank’ എന്നീ ലിങ്കുകൾ വഴി അലോട്ട്‌മെന്റ് ലിസ്റ്റും, അന്തിമ റാങ്ക് ലിസ്റ്റും പരിശോധിക്കാം. ഈ ലിസ്റ്റ് പ്രകാരം അഡ്മിഷൻ ലഭിച്ച എല്ലാ അപേക്ഷകരും അലോട്ട്‌മെന്റ് ലഭിച്ച ഗവണ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം നേടണം, അല്ലാത്തപക്ഷം അഡ്മിഷൻ റദ്ദാകും. അലോട്ട്‌മെന്റ് പ്രകാരം അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ ആഗസ്റ്റ് 25ന് വൈകീട്ട് നാലിനു മുമ്പ് പ്രവേശനം നേടണം.
														ICAI CA 2026: ചാര്ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെ
തിരുവനന്തപുരം:2026 ജനുവരിയില് നടക്കുന്ന ചാര്ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയ്ക്ക്...









