കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിൽ ലീഡ് ഡവലപ്പർ-ഫുൾ സ്റ്റാക്ക് തസ്തികയിലെ അഞ്ച് ഒഴിവുകളിൽ താത്കാലിക കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദാംശങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ(http://mgu.ac.in). ഫോൺ: 0481 2733541
ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിങ്
മഹാത്മാഗാന്ധി സർവ്വകലാശാലയിലെ ഡിപ്പാർട്ട് മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന ഡിപ്ലോമ പ്രോഗ്രാം ഇൻ കൗൺസലിംഗിന് അപേക്ഷ ക്ഷണിച്ചു. ഡിപ്പാർട്ട്മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസിലിങ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 8300 രൂപ. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോ, കോഴ്‌സ് ഫീസ് എന്നിവ സഹിതം ഓഗസ്റ്റ് 23ന് ഡിപ്പാർട്ട്‌മെൻറിൽ എത്തണം. ഫോൺ: 08301000560
പ്രോജക്ട്, വൈവ വോസി
നാലാം സെമസ്റ്റർ എം.എസ്.സി ബയോകെമിസ്ട്രി – ജൂൺ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി പരീക്ഷകൾ സെപ്റ്റംബർ ഏഴു മുതൽ അതത് കോളജുകളിൽ നടക്കും. ടൈംടേബിൾ വെബ് സൈറ്റിൽ.