തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകാലശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനു ശേഷം ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളില്‍ ഒഴിവുള്ള എയ്ഡഡ് കോഴ്‌സുകളിലേക്ക് പ്രവേശനം നടത്തുന്നതിനായി നിലവില്‍ അപേക്ഷിച്ചവരുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി റാങ്ക്‌നില പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ റാങ്ക്‌നിലയും കോളേജുകളിലെ ഒഴിവുകളും പരിശോധിച്ച് 19-നകം പ്രവേശനം നേടേണ്ടതാണ്. ബിരുദ പ്രവേശനത്തിന് 295 രൂപ ഫൈനോടു കൂടി ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം സപ്തംബര്‍ 28 വരെ വീണ്ടും ലഭ്യമാകും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യം
തിരുവനന്തപുരം: കേരളത്തിൽ മുഹറം അവധി ഞായറാഴ്ചയാണെന്ന് സർക്കാർ സ്ഥിരീകരണം....