തിരുവനന്തപുരം:കേരളത്തിലെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2023-24 അധ്യയന വർഷം ബിടെക് (ലാറ്ററൽ എൻട്രി) കോഴ്‌സിലേക്കുള്ള പ്രവേശനപരീക്ഷ ഓഗസ്റ്റ് 12 ന് രാവിലെ 10 മുതൽ ഉച്ച 12 വരെ നടക്കും. സംസ്ഥാനത്തെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവേശനപരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ അപേക്ഷാർഥിയുടെ ഹോം പേജിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പ്രവേശനപരീക്ഷയ്ക്കു പങ്കെടുപ്പിക്കുന്നത് താൽകാലികമായിട്ടായിരിക്കും. കൂടുതൽ വിവരങ്ങൾ 04712560363, 364 എന്നീ നമ്പറുകളിൽ.
സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം
തിരുവനന്തപുരം: 2026 ഫെബ്രുവരി 22ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി...








