തിരുവനന്തപുരം:2023 ഓഗസ്റ്റ് 6ന് കേരളത്തിലെ എല്ലാ ജില്ലകളിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തരസൂചിക സംബന്ധിച്ച് പരാതിയുള്ളവർക്ക് ആക്ഷേപം ഉന്നിയിക്കുന്നതിന് ഓഗസ്റ്റ് 11ന് വൈകിട്ട് നാലുവരെ സമയം ഉണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ ജനുവരി 5മുതൽ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ...








