തിരുവനന്തപുരം:ഓഗസ്റ്റ് 13ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. http://cee.kerala.gov.in ൽ നൽകിയിട്ടുള്ള Three Year LLB 2023 – Candidate Portal എന്ന ലിങ്കിൽ പ്രൊഫൈൽ പരിശോധിക്കുന്നതിനും ന്യൂനതകളുള്ള പക്ഷം അവ ഓഗസ്റ്റ് 5ന് വൈകീട്ട് നാലിനകം തിരുത്തുന്നതിനാവശ്യമായ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിജ്ഞാപനം കാണുക.
തിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശം
തിരുവനന്തപുരം:മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ...