പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

എംജി പിജി സ്പോട്ട് അഡ്മിഷൻ, ഇൻറേൺഷിപ്പ് അപേക്ഷ, സീറ്റൊഴിവ്

Aug 1, 2023 at 4:30 pm

Follow us on

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോസയൻസിൽ കേരള സർക്കാരിൻറെ പി.എൽ.ഇ.എ.എസ്(PLEASE) പ്രോജക്ടിൻറെ ഭാഗമായി ആറു മാസത്തെ ഇൻറേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

ബോട്ടണി, മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി എന്നിവയിൽ ഏതിലെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന.

അഞ്ചു പേർക്കാണ് അവസരം. പ്രതിമാസ സ്‌റ്റൈപ്പെൻറ് 10000 രൂപ. യോഗ്യരായവർ പൂർണമായ സി.വി, അപേക്ഷ, അനുബ ന്ധരേഖകൾ എന്നിവ സഹിതം ഓഗസ്റ്റ് 18ന് മുൻപ് linumathew@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിലേയ്ക്ക് അയക്കണം. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പിജി സ്‌പോട്ട് അഡ്മിഷൻ
🌐മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് റോബോട്ടിക്‌സ് വകുപ്പിൽ എം.എസ്.സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് കോഴ്‌സിൽ(2023 അഡ്മിഷൻ) ഒരു സീറ്റ് ഒഴിവുണ്ട്.
അർഹരായ വിദ്യാർഥികൾ രേഖകൾ സഹിതം ഓഗസ്റ്റ് മൂന്നിന് രാവിലെ 11ന് മുൻപ് കൺവെർജൻസ് അക്കാഡമിയ കോംപ്ലക്‌സിലെ വകുപ്പ് ഓഫീസിൽ(റൂം നമ്പർ- 514) നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ. ഫോൺ: 9895459052, 9605295506.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച എം.എ(എസ്.ഡബ്ല്യു.ഡി.എസ് ആൻറ് എ) 2023-24 ബാച്ചിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് സംവരണം ചെയ്യപ്പെട്ട ഒരു സീറ്റിലേക്ക് അപേക്ഷകരില്ലാത്തതിനാൽ ഒ.ഇ.സി, എസ്.ഇ.ബി.സി വിഭാഗങ്ങളിൽനിന്നും നിന്നും സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ളവർ അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഇന്ന്(ഓഗസ്റ്റ് 2) രാവിലെ 10ന് മുൻപ് വകുപ്പ് ഓഫീസിൽ എത്തണം. ഫോൺ: 0481 – 2731034

ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ആൻറ് എക്സ്റ്റൻഷൻ നടത്തുന്ന എം.എ കൗൺസിലിംഗ് പ്രോഗ്രാമിൽ എസ്.സി വിഭാഗത്തിൽ നാലും എസ്.ടി വിഭാഗത്തിൽ രണ്ടും സീറ്റുകൾ ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് നാലിന് രാവിലെ 11ന് വകുപ്പിൽ നേരിട്ട് എത്തണം. ഫോൺ: 08301000560

സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസിൽ എം.എസ്.സി അപ്ലൈഡ് ജിയോളജി കോഴ്‌സിന് പട്ടിക ജാതി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.
താത്പര്യമുള്ളവർ യോഗ്യതാ രേഖകളും ജാതി തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് നാലിന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ എത്തണം. ഫോൺ: 7510741394

സീറ്റൊഴിവ്
എം.ജി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ജൻഡർ സ്റ്റഡീസിൽ എം.എ ജൻഡർ സ്റ്റഡീസ് പ്രോഗ്രാമിന് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാളെ(ഓഗസ്റ്റ് 3) സ്‌കൂളിൽ നേരിട്ട് എത്തി അപേക്ഷ സമർപ്പിക്കാം. ഫോൺ: 9495571014

.

Follow us on

Related News