തിരുവനന്തപുരം:എൻജിനിയറിങ് കോഴ്‌സുകളിലേക്ക് ഒന്നാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് ഓഗസ്റ്റ് 3വരെ ഫീസ് അടയ്ക്കാം. അലോട്ട്മെന്റ് മെമ്മോയിൽ കാണിച്ചിട്ടുള്ളതും, പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അടയ്ക്കണ്ടതുമായ ഫീസ് ഓഗസ്റ്റ് മൂന്നിനു വൈകീട്ട് മൂന്നിനകം ഓൺലൈൻ പേയ്‌മെന്റായോ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസുകൾ മുഖേനയോ അടയ്ക്കണം.
നിശ്ചിത സമയത്തിനകം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ അലോട്ട്‌മെന്റും ബന്ധപ്പെട്ട സ്ട്രീമിൽ നിലവിലുള്ള ഹയർ ഓപ്ഷനുകളും റദ്ദാകും. റദ്ദാക്കപ്പെടുന്ന ഓപ്ഷനുകൾ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല. ഓപ്ഷൻ കൺഫർമേഷൻ നടത്തുന്നതിനും ആർക്കിടെക്ച്ചർ ഉൾപ്പെടെയുള്ള കോഴ്‌സുകളിലേക്ക് ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള അവസരം ഓഗസ്റ്റ് നാലിന് ആരംഭിക്കും. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും. ഹെൽപ് ലൈൻ നമ്പർ : 0471-2525300.