പ്രധാന വാർത്തകൾ
സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം

പരീക്ഷാഫലങ്ങൾ, സ്പോട്ട് അഡ്മിഷൻ, ടൈംടേബിൾ, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

Jul 26, 2023 at 4:30 pm

Follow us on

കണ്ണൂർ:2019 -22 കാലയളവിലെ യു ജി , പി ജി പരീക്ഷകളുമായി ബന്ധപ്പെട്ട കേന്ദ്രീകൃത മൂല്യ നിർണ്ണയം നടത്തിയ അധ്യാപകരുടെ ബില്ലുകളിലെ അപാകതകൾ പരിഹരിച്ച് മൂല്യ നിർണ്ണയ ഫലം നൽകുന്നതിനായി , കണ്ണൂർ സർവകലാശാല ആസ്ഥാനത്ത് (താവക്കര) ഓഗസ്റ്റ് 1 ചൊവ്വാഴ്ച അദാലത്ത് സംഘടിപ്പിക്കുന്നു വിവരങ്ങൾക്കായി ബന്ധപ്പെടുക 04972-715278

സ്പോട്ട് അഡ്മിഷൻ
🌐പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ എസ് സി /എസ് ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദമാണ് യോഗ്യത. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി 29.07.2023 ന് രാവിലെ
10.30 മണിക്ക് പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 9447956884, 8921212089.

പരീക്ഷാഫലം
🌐അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി) ഒക്ടോബർ 2022 പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കു ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി 05.08.2023

ഒന്ന്,രണ്ട് വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി (പ്രൈവറ്റ് രെജിസ്ട്രേഷൻ & വിദൂര വിദ്യാഭ്യാസം ഉൾപ്പെടെ) ഏപ്രിൽ 2023 പരീക്ഷകളുടെഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 08.08.2023 വരെ സ്വീകരിക്കുന്നതാണ് .ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും

ഹാൾ ടിക്കറ്റ്
🌐അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും 02.08 .2023 – ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.സി.എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ,മെയ് 2023 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്

ടൈംടേബിൾ
🌐അഫിലിയേറ്റഡ് കോളേജുകളിലെ 16.08.2023 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഏപ്രിൽ 2023 പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

Follow us on

Related News