പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഐഎച്ച്ആർഡിയിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഓഗസ്റ്റ് 10വരെ

Jul 26, 2023 at 4:00 pm

Follow us on

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) വിവിധ കേന്ദ്രങ്ങിളിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കോഴ്സുകൾ
🌐പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (പി.ജി.ഡി.സി.എ) (2 സെമസ്റ്റർ), ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഡി.ഡി.റ്റി.ഒ.എ) (2 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(ഡി.സി.എ) (1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്) (1 സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്(ഡി.സി.എഫ്.എ) (1 സെമസ്റ്റർ), അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോ മെഡിക്കൽ എൻജിനീയറിങ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റർ), ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌ (ഡി.എൽ.എസ്.എം) (1 സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (പി.ജി.ഡി.ഇ.ഡി) (1 സെമസ്റ്റർ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ്‌വർക്ക്‌ അഡ്മിനിസ്ട്രേഷൻ (സി.സി.എൻ.എ) (1 സെമസ്റ്റർ) എന്നിവയാണ് കോഴ്സുകൾ.

അപേക്ഷ
🌐എസ്.സി/എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാർഥികൾക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പിൽ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. അപേക്ഷകർ http://ihrdadmissions.org എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ഓൺലൈനായി (SBI കളക്റ്റ് വഴി) രജിസ്ട്രേഷൻ ഫീസും അടയ്ക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും നിർദ്ദിഷ്ട അനുബന്ധങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സെന്ററുകളിൽ ഓഗസ്റ്റ് 10ന് വൈകിട്ട് നാലിനകം സമർപ്പിക്കണം. അപേക്ഷിക്കുന്നതിനുള്ള യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റായ http://ihrd.ac.in ൽ ലഭിക്കും.

Follow us on

Related News