പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

കോഴിക്കോട് എൻഐടിയിൽ പാഠ്യപദ്ധതി പരിഷ്ക്കരണം: പുതിയ മാറ്റങ്ങൾ ഈ വർഷം മുതൽ

Jul 26, 2023 at 8:00 am

Follow us on

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കോഴിക്കോട് എൻഐടി ഈ വർഷം മുതൽ പാഠ്യപദ്ധതിയിൽ വിവിധ മാറ്റങ്ങൾ നടപ്പാക്കും. ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി കോഴ്സുകളിലെ പരിഷ്കരിച്ച പാഠ്യപദ്ധതി ഈ അധ്യയന വർഷം നിലവിൽ വരും. സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം, ഇഷ്ട വിഷയങ്ങൾ തിരഞ്ഞടുക്കാൻ കൂടുതൽ സ്വാതന്ത്ര്യമുള്ള ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം തുടങ്ങിയവ പുതിയ മാറ്റത്തിന്റെ ഭാഗമാകും. മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച് യൂണിവേഴ്സിറ്റിയായി എൻഐടിയെ മാറ്റുകയാണു പ്രധാന ലക്ഷ്യം.

സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാം പ്രകാരം വിവിധ ഡിപ്പാർട്മെന്റുകളിലെ 9 ബിടെക് വിദ്യാർഥികൾ ഹൈദരാബാദ് ഐഐടിയിലാകും അവസാന വർഷം പഠിക്കുക. റോബട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റാ സയൻസ് എന്നിവ മൈനർ വിഷയങ്ങളായി പഠിക്കാൻ അവസരമുണ്ടാകും. വിദ്യാർഥികളുടെ വ്യക്തിത്വ
വികസനത്തിനായി വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കും. ലക്ഷ്മിഭായ് നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്),
ഹാർട്ട്ഫുൾനെസ് എജ്യുക്കേഷൻ ട്രസ്റ്റ് (എച്ച്ഇടി) തുടങ്ങിയ സ്ഥാപനങ്ങളുമായാണ് കൈകോർക്കുക.

Follow us on

Related News