പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ബിഫാം ലാറ്ററൽ എൻട്രി: ഓൺലൈൻ മോപ് അപ്പ് ഓപ്ഷനുകൾക്ക് അവസരം

Jul 26, 2023 at 4:00 pm

Follow us on

തിരുവനന്തപുരം:കേരളത്തിലെ മൂന്ന് ഗവൺമെന്റ് ഫാർമസി കോളേജുകളിലെയും 52 സ്വകാര്യ സ്വാശ്രയ ഫാർമസി കോളേജുകളിലെയും ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സിലേയ്ക്ക് ഓൺലൈൻ മോപ് അപ്പ് പ്രവേശനത്തിന് ഓപ്ഷൻ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ ‘B.Pharm (LE)2022-Candidate Portal’ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് B.Pharm (LE) 2022 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് തങ്ങളുടെ ആപ്ലിക്കേഷൻ നമ്പർ, പാസ്സ് വേഡ് എന്നിവ രേഖപ്പെടുത്തി ഹോം പേജിൽ പ്രവേശിച്ച ശേഷം ഹോം പേജിൽ ലഭ്യമായ ‘Option Registration’ എന്ന മെനുവിൽ ക്ലിക്ക് ചെയ്ത് ജൂലൈ 26നു രാത്രി എട്ടു വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.

ലഭ്യമാകുന്ന ഓൺലൈൻ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് 27 നു പ്രസിദ്ധീകരിക്കും. ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികളെ യാതൊരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. തപാൽ, ഫാക്‌സ് എന്നിവ മുഖേനയോ നേരിട്ടോ സമർപ്പിക്കുന്ന ഓപ്ഷനുകൾ യാതൊരു കാരണവശാലും പരിഗണികില്ല. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, പ്രോസ്‌പെക്ടസ് എന്നിവ http://cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

Follow us on

Related News