പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

സ്വാശ്രയ മെഡിക്കൽ, ഡെന്റൽ എൻആർഐ ക്വാട്ട: അപാകതകൾ പരിഹരിക്കാൻ അവസരം

Jul 25, 2023 at 9:56 pm

Follow us on

തിരുവനന്തപുരം:KEAM 2023 മുഖേന എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് അപേക്ഷ നൽകുകയും സ്വാശ്രയ മെഡിക്കൽ/ദന്തൽ കോളജുകളിലെ എൻ.ആർ.ഐ ക്വാട്ട സീറ്റുകളിലേക്ക് പ്രവേശനത്തിന് അർഹത നേടുന്നതിന് അവശ്യമായ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്ത വിദ്യാർഥികളിൽ അപേക്ഷയോടൊപ്പം നൽകിയ എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിലെ അപാകതകൾ പരിഹരിക്കുന്നതിന് അവസാനമായി ഒരു അവസരം കൂടി നൽകുന്നു. സമർപ്പിച്ച സർട്ടിഫിക്കറ്റുകളിൽ അപാകതയുള്ള വിദ്യാർഥികൾക്ക് അപാകതകൾ പരിഹരിക്കുന്നതിനാവശ്യമായ വിവിധ രേഖകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് മുഖേന ജൂലൈ 28ന് വൈകീട്ട് നാലുരെ നൽകാം. അപാകതകൾ പരിഹരിക്കാത്ത വിദ്യാർഥികളെ എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്ക് ഓപ്ഷൻ നടപടികൾ ആരംഭിക്കുന്ന സമയം എൻ.ആർ.ഐ കാറ്റഗറിയിലേക്ക് താൽകാലികമായി ഓപ്ഷൻ നൽകാൻ അനുവദിക്കുന്നതും മേൽ തീയതിക്കകം എൻ.ആർ.ഐ കാറ്റഗറിയിലെ അപാകതകൾ പരിഹരിക്കാത്ത പക്ഷം എൻ.ആർ.ഐ സീറ്റുകളിലേക്ക് അലോട്ട്‌മെന്റിന് പരിഗണിക്കില്ല.

എം.ബി.ബി.എസ്/ബി.ഡി.എസ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന അവസരമാണിതെന്നും എൻ.ആർ.ഐ സർട്ടിഫിക്കറ്റുകളിൽ അപാകതകൾ പരിഹരിക്കുന്നതിന് ഇതിനു ശേഷം സമയം അനുവദിക്കില്ലെന്നും വിദ്യാർഥികൾ ശ്രദ്ധിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

Follow us on

Related News