പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്‌കൂളുകളിൽ നഴ്സിങ് പ്രവേശനം: അവസരം വിമുക്തഭടന്മാരുടെ ആശ്രിതർക്ക്

Jul 22, 2023 at 9:00 pm

Follow us on


തിരുവനന്തപുരം:ആരോഗ്യവകുപ്പിനു കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് പ്രവേശനത്തിന് പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായ വിമുക്തഭടന്മാരുടെ ആശ്രിതരായ പെൺകുട്ടികൾക്ക് അവസരം. ഓരോ സ്‌കൂളിലും ഒരു സീറ്റ് വീതം സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കാണ് പ്രവേശനം. തിരുവനന്തപുരം ജില്ലയിലെ തൈക്കാട്, കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്, പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി, കാസർഗോഡ് എന്നിവിടങ്ങളിലെ ജെ.പി.എച്ച്.എൻ ട്രെയിനിങ് സെന്ററുകളിലാണ് പ്രവേശനം.

അപേക്ഷാഫോമും പ്രോസ്‌പെക്ടസും http://dhs.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയും പ്രോസ്‌പെക്ടസിൽ ആവശ്യപ്പെട്ടിട്ടുള്ള സർട്ടിഫിക്കറ്റുകളും ബന്ധപ്പെട്ട നഴ്‌സിങ് സെന്റർ പ്രിൻസിപ്പലിന് നേരിട്ട് അയയ്ക്കണം. ഇതിന്റെ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫിസറിൽ നിന്നും നേടിയ ആശ്രിത സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സൈനികക്ഷേമ ഡയറക്ടർ, സൈനികക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ ജൂലൈ 31-ന് വൈകീട്ട് 5ന് മുമ്പ് ലഭിക്കും വിധം അയയ്ക്കണം.

Follow us on

Related News