പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

എംജി പരീക്ഷാ ഫലങ്ങളും വിവിധ പരീക്ഷകളും

Jul 22, 2023 at 6:34 pm

Follow us on

കോട്ടയം:മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ആനിമേഷൻ,മൾട്ടിമീഡിയ, ഗ്രാഫിക് ഡിസൈൻ, സിനിമ ആൻറ് ടെലിവിഷൻ, പ്രിൻറ് ആൻറ് ഇലക്ട്രോണിക് ജേണലിസം(റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ്(2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓഗസ്റ്റ് നാലു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

സ്‌കൂൾ ഓഫ് പ്യുവർ ആൻറ് അപ്ലൈഡ് ഫിസിക്‌സ് മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ്(ഫാക്കൽറ്റി ഓഫ് സയൻസ്, 2021-2023 ബാച്ച് റഗുലർ – ക്രെഡിറ്റ് ആൻറ് സെമസ്റ്റർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ഫീസ് അടച്ച് ഓഗസ്റ്റ് നാലു വരെ പരീക്ഷാ കൺട്രോളറുടെ കാര്യലയത്തിൽ സമർപ്പിക്കാം.

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് മെയ് മാസം നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി(2011 അഡ്മിഷൻ സപ്ലിമെൻററി,മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ ഫീസ് അടച്ച് ഓഗസ്റ്റ് അഞ്ചു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.

പ്രാക്ടിക്കൽ പരീക്ഷകൾ
ആറാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി – ജൂൺ 2023(2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – പഴയ സ്‌കീം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളിൽ പാലാ, സെൻറ് തോമസ് കോളജിൽ നടക്കും.

മൂന്ന്, നാല് സെമസ്റ്റർ എം.എഫ്.എ(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ജൂലൈ 26 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

നാലാം സെമസ്റ്റർ എം.എ മ്യൂസിക് വിണ, മ്യൂസിക് വയലിൻ, മ്യൂസിക മൃദംഗം – ജൂൺ 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട്, കോംപ്രിഹെൻസീവ് വൈവ വോസി പരീക്ഷകൾ ജൂലൈ 25 മുതൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

പരീക്ഷാ തീയതി

എട്ടാം സെമസ്റ്റർ ബി.ടെക് – നവംബർ 2022(പുതിയ സ്‌കീം – 2010 അഡ്മിഷൻ മുതൽ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) പരീക്ഷകൾ ഓഗസ്റ്റ് ഒൻപതിന് തുടങ്ങും. വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

Follow us on

Related News