പ്രധാന വാർത്തകൾ
ജിസിസിയിലും മലേഷ്യയിലും ലീഗൽ കൺസൾട്ടന്റ്: നോർക്കവഴി അപേക്ഷിക്കാംപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: മൂന്നാം സ്പോട്ട് അഡ്മിഷൻ 9മുതൽവിവിധ കോഴ്സ് പ്രവേശനം: ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചുഎംബിബിഎസ് പ്രവേശനം: കേരളത്തിലെ സ്വാശ്രയ കോളജുകളിലെ പുതുക്കിയ ഫീസ് നിരക്ക്എംജി സർവകലാശാലയിൽ ഓൺലൈൻ വഴി എംബിഎ, എംകോം പഠനംഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി പ്രവേശനം: ജാം-2025 അപേക്ഷ 11വരെകുടുംബശ്രീയിൽ ഹരിതകർമസേന കോ-ഓർഡിനേറ്റർ നിയമനം: ആകെ 955 ഒഴിവുകൾതലമുറകൾക്ക് വഴികാട്ടുന്ന അധ്യാപകർ: ഇന്ന് അധ്യാപക ദിനംNEET-UG കൗൺസിലിങ് 2024: രണ്ടാംഘട്ട രജിസ്‌ട്രേഷൻ നാളെമുതൽജവഹർ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തെ ആറാംക്ലാസ് പ്രവേശനം: പരീക്ഷ 18ന് രാവിലെ 11.30ന്

അഫ്‌സലുല്‍ ഉലമ ട്രയല്‍ അലോട്ട്‌മെന്റ്, ബിരുദ പ്രവേശന ഭിന്നശേഷി ക്വാട്ട

Jul 13, 2023 at 4:30 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JVvQX1DVh094QVjPyiOK9N

\

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 15-ന് വൈകീട്ട് 4 മണി വരെ ആവശ്യമായ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസരമുണ്ടായിരിക്കും. തിരുത്തലുകള്‍ വരുത്തിയ അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്. ആദ്യ അലോട്ട്‌മെന്റ് 18-ന് പ്രസിദ്ധീകരിക്കും.

\

ബിരുദ പ്രവേശനം ഭിന്നശേഷി ക്വാട്ട
കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഭിന്നശേഷി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ പട്ടിക അതത് കോളേജുകളില്‍ ലഭ്യമാണ്. പ്രസ്തുത വിഭാഗത്തിലേക്കുള്ള പ്രവേശനം 14-ന് ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ 31-ന് മുമ്പായി കോളേജുകളില്‍ നേരിട്ടെത്തി പ്രവേശനം നേടേണ്ടതാണ്.

\

സോഷ്യോളജി അസി. പ്രൊഫസര്‍ അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യോളജി പഠനവിഭാഗത്തില്‍ അസി. പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 24-ന് ഭരണ കാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.

\

Follow us on

Related News