SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അദ്ധ്യയന വര്‍ഷത്തെ, പഠനവകുപ്പുകളിലെ പി.ജി., ഇന്റഗ്രേറ്റഡ് പി.ജി. അഫിലിയേറ്റഡ് കോളേജിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്സുകളുടെ പൊതുപ്രവേശന പരീക്ഷാ റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടവര്‍ 18-ന് മുമ്പായി അതത് കോളേജുകളില്‍/പഠനവകുപ്പുകളില്‍ പ്രവേശനം നേടേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റ്/ഗ്രേഡ് കാര്‍ഡ ടി.സി. മറ്റ് അനുബന്ധ രേഖകള്‍ എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം. ഫോണ്‍ 0494 2407016, 2407017.
എം.എസ്.സി മാത്തമറ്റിക്സ് പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലാ ഗണിതശാസ്ത്ര പഠനവകുപ്പില്‍ ഒന്നാം സെമസ്റ്റര്‍ എം.എസ് സി. മാത്തമറ്റിക്സിന് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അലോട്ട്മെന്റ് മെമോ ഇ-മെയില്‍ വഴി ലഭിച്ചവര്‍ നിര്‍ദ്ദേശിച്ച സമയക്രമം പാലിച്ച് 5,6,7 തീയതികളില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. റാങ്ക് ലിസ്റ്റ് പ്രവേശനം വിഭാഗം വെബ്സൈറ്റില്‍. ഫോണ്‍ 8547668852, 9605494831.
പരീക്ഷകൾ
രണ്ടാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2022, 2023 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 31-ന് തുടങ്ങും.
നാലാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.
മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2023 പരീക്ഷയുടെ ടീച്ചിംഗ് എബിലിറ്റി പ്രാക്ടിക്കല്‍ 5, 6, 7 തീയതികളില്‍ നടക്കും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
ഡയറ്റ് ലക്ചര്‍ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ വിദ്യാഭ്യാസ പഠനവിഭാഗത്തിനു കീഴിലുള്ള എം.എച്ച്.ആര്.ഡി. അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ പഠനവിഷയത്തിലെ ബിരുദാനന്തര ബിരുദധാരികള്‍ക്കും ഗവേഷകര്‍ക്കും \’ഫൗണ്ടേഷന് ഓഫ് എഡ്യുക്കേഷന്‍\’ എന്ന വിഷയത്തില്‍ പരിശീലന കോഴ്സ് നടത്തുന്നു. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനകോഴ്സിലേക്ക് ജൂലൈ 7 വരെ അപേക്ഷ സമര്‍പ്പിക്കാം. നോട്ടിഫിക്കേഷനും അപേക്ഷാ ഫോമും അദ്ധ്യാപകപരിശീലന കേന്ദ്രത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 9048356933.
ഓഡിറ്റ് കോഴ്സ് ഓഫ്ലൈന് പരീക്ഷ
പ്രൈവറ്റ് രജിസ്ട്രേഷന് ഒന്നു മുതല്‍ നാലു വരെ സെമസ്റ്റര്‍ യു.ജി. വിദ്യാര്‍ത്ഥികളില്‍ ഓഡിറ്റ് കോഴ്സ് പരീക്ഷ പാസാവാത്തതിനാല്‍ ഡിഗ്രി ജയിക്കാത്തവര്‍ക്കുള്ള ഓഫ്ലൈന് പരീക്ഷ 11, 12 തീയതികളില്‍ നടക്കും. പരീക്ഷ എഴുതാനുള്ള വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ എസ്.ഡി.ഇ.യില്‍ നേരിട്ടെത്തി പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 04942400288, 2407356, 2407494.