പ്രധാന വാർത്തകൾ
കേന്ദ്ര അംഗീകാരത്തോടു കൂടിയ ലാബ് കെമിസ്റ്റ് (റബ്ബർ) സർട്ടിഫിക്കറ്റ് കോഴ്‌സ്നിപ്പ രോഗബാധ: മലപ്പുറത്ത് മാസ്ക് നിർബന്ധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാപാരങ്ങൾക്കും നിയന്ത്രണംന്യൂനപക്ഷ യുവജനങ്ങൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ: സംസ്ഥാനതല ഉദ്ഘാടനം 19ന്കെടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന, ഹിന്ദി അധ്യാപക ഒഴിവ്ത്രിവത്സര എൽഎൽബി കോഴ്സ് പ്രവേശനം: അന്തിമ കാറ്റഗറി ലിസ്റ്റ്ഓണാഘോഷം: ടൂറിസ്റ്റ് ബോട്ടുകളിൽ പരിശോധന കർശനമാക്കിവിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചുഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം: സ്പോട്ട് അഡ്മിഷൻ 24ന്എംബിബിഎസ്, ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ് നടപടികൾ തുടങ്ങി: ഓപ്ഷൻ കൺഫർമേഷന് അവസരം

എംജി സർവകലാശാല പരീക്ഷാ ഫലങ്ങൾ, പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ

Jun 24, 2023 at 6:00 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS

കോട്ടയം:2023 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ് – ബി.എ, ബി.കോം, ബി.എസ്.സി മോഡൽ 1,2,3(2017 മുതൽ 2020 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ 10 വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

2023 ഏപ്രിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ് എം.എസ്.സി സൈബർ ഫോറൻസിക് സ്‌പെഷ്യൽ സപ്ലിമെൻററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂലൈ ഏഴു വരെ ഓൺലൈനിൽ ഫീസ് അടച്ച് അപേക്ഷിക്കാം.

\"\"

2022 നവംബറിൽ അഫിലിയേറ്റഡ് കോളേജുകളിൽ നടത്തിയ രണ്ടാം വർഷ ഇൻറഗ്രേറ്റഡ് എം.എ, എം.എസ്.സി പ്രോഗ്രമുകളുടെ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ ഏട്ടു വരെ ഓഫ് ലൈനായി സമർപ്പിക്കാം.

പരീക്ഷാ ടൈംടേബിൾ ബി.ടെക്ക്(പുതിയ സ്‌കീം – 2010 മുതലുള്ള അഡ്മിഷനുകൾ സപ്ലിമെൻററിയും മെഴ്‌സി ചാൻസും) ബിരുദ പ്രോഗ്രാമിൻറെ ആറാം സെമസ്റ്റർ പരീക്ഷയോടൊപ്പം മൈക്രോ കൺട്രോളർ ബേസ്ഡ് സിസ്റ്റം എന്ന പേപ്പറും നാലാം സെമസ്റ്റർ പരീക്ഷയോടൊപ്പം ഇലക്ട്രോണിക് ഡിവൈസസ് ആൻറ് സർക്യൂട്ട്‌സ് എന്ന പേപ്പറും ഉൾപ്പെടുത്തി. പരീക്ഷകൾ യഥാക്രമം ജൂലൈ മൂന്ന്,നാല്, തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

രണ്ടാം സെമസ്റ്റർ എം.ബി.എ(2018 അഡ്മിഷൻ സപ്ലിമെൻററി, 2017 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്‌സി ചാൻസ്) പരീക്ഷയോടൊപ്പം ഓപ്പറേഷൻ മാനേജ്‌മെൻറ് എന്ന പേപ്പർ കൂടി ഉൾപ്പെടുത്തി. പരീക്ഷ ജൂൺ 30ന് നടക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ തീയതികൾ
ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്ററുകൾ എം.ടെക്(2013,2014 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂലൈ 12ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യു, എം.എച്ച്.എം, എം.എം.എച്ച്, എം.ടി.എ, എം.ടി.ടി.എം – ജൂലൈ 2023(സി.എസ്.എസ് – 2017,2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015,2016 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷകൾ ജൂലൈ 25ന് ആരംഭിക്കും. ടൈംടേബിൾ വെബ്‌സൈറ്റിൽ.

\"\"

ബി.വോക്(2016 മുതൽ 2018 വരെ അഡ്മിഷനുകൾ സപ്ലിമെൻററി, 2014,2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് – പഴയ സ്‌കീം) പ്രോഗ്രാമിൻറെ നാലാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ 11നും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ 12നും ആറാം സെമസ്റ്റർ പരീക്ഷകൾ ജൂലൈ 13നും ആരംഭിക്കും. വിശദമായം ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷ അപേക്ഷ
ഓഗസ്റ്റ് രണ്ടിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ(2022 അഡ്മിഷൻ റഗുലർ, 2019-2021 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ജൂലൈ 18 വരെ അപേക്ഷ നൽകാം. ജൂലൈ 19ന് പിഴയോടു കൂടിയും ജൂലൈ 20ന് സൂപ്പർ ഫൈനോടു കൂടിയും അപേക്ഷ സ്വീകരിക്കും. ഒരു പേപ്പറിന് 55 രൂപ നിരക്കിൽ സി.വി. ക്യാമ്പ് ഫീസ് പരീക്ഷാ ഫീസിനൊപ്പം അടയ്ക്കണം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

\"\"

Follow us on

Related News