പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കാലിക്കറ്റ്‌ ബിരുദ പ്രവേശന ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Jun 20, 2023 at 5:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സർവകലാശാല പ്രവേശനവിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ എന്ന ലിങ്കിലൂടെ 22ന് വൈകീട്ട് 5 മണിവരെ അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. https://admission.uoc.ac.in/admission?pages=ug
നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ എല്ലാവിധ തിരുത്തലുകള്‍ക്കും (പേര്, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി എന്നിവ ഒഴികെ) 22-ന് വൈകീട്ട് 3 മണിവരെ അവസരമുണ്ടാകും. ഇതിനായി വിദ്യാര്‍ഥിയുടെ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യേണ്ടതും Edit/Unlock എന്ന ലിങ്കിലൂടെ ആവശ്യമുള്ള തിരുത്തലുകള്‍ വരുത്തേണ്ടതുമാണ്.

\"\"

തിരുത്തലുകള്‍ക്ക് ശേഷം പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണം. Edit/Unlock ബട്ടണ്‍ ഉപയോഗിച്ച് എഡിറ്റ് ചെയ്യാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ അപേക്ഷ പൂര്‍ത്തീകരിച്ച് പ്രിന്റൗട്ട് എടുത്തിട്ടില്ലെങ്കില്‍ അലോട്ട്‌മെന്റ് പ്രക്രിയകളില്‍ നിന്ന് പുറത്താക്കപ്പെടും. പ്രസ്തുത അപേക്ഷകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അവസരം റഗുലര്‍ അലോട്ട്‌മെന്റുകള്‍ക്ക് ശേഷം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തെറ്റായ വിവരങ്ങള്‍ നല്‍കി ലഭിക്കുന്ന അലോട്ട്‌മെന്റ് റദ്ദാക്കപ്പെടുന്നതായിരിക്കും.

\"\"

അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുള്ള അവസാന അവസരമായതിനാല്‍ അപേക്ഷകര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കുന്ന മാര്‍ക്ക് കൃത്യമാണെന്നും, NSS, NCC, SPC, Arts, Scouts & Guides തുടങ്ങിയ വെയിറ്റേജ് സര്‍ട്ടിഫിക്കറ്റുകള്‍ +2 തലത്തിലുള്ളതാണെന്നും നോണ്‍-ക്രീമിലെയര്‍, EWS സംവരണ വിവരങ്ങള്‍ എന്നിവ കൃത്യമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്. 2022, 2023 വര്‍ഷങ്ങളില്‍ VHSE- NSQF സ്‌കീമില്‍ +2 പാസായ വിദ്യാര്‍ത്ഥികള്‍ NSQF ബോര്‍ഡാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയത് എന്ന് ഉറപ്പുവരുത്തണം.

\"\"

Follow us on

Related News