പ്രധാന വാർത്തകൾ
സംസ്ഥാന സ്‌കൂൾ കലോത്സവം: ഈ വർഷം മുതൽ തദ്ദേശീയ കലാരൂപങ്ങളുംഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള: 17 സ്റ്റേഡിയങ്ങളിൽ രാപ്പകൽ മത്സരങ്ങൾകേരള സ്കൂള്‍ ശാസ്ത്രോത്സവം: 4 ദിവസങ്ങളിലായി 10,000 മത്സരാർത്ഥികൾനാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടിറീ ഇൻഫോഴ്സ്ഡ് പ്ലാസ്റ്റിക്: സർട്ടിഫിക്കറ്റ് കോഴ്സ്പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ പിജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്പിജി ഹോമിയോ, ആയുർവേദ കോഴ്‌സ് : രണ്ടാംഘട്ട താത്ക്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ്വിദേശ പഠനത്തിന് സ്കോളർഷിപ്പ്: അപേക്ഷ തീയതി നീട്ടി

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ്: അപേക്ഷ ജൂൺ 19മുതൽ ജൂലൈ 3വരെ

Jun 17, 2023 at 10:20 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

തിരുവനന്തപുരം:പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്‌പെഷ്യാലിറ്റി നഴ്‌സിങ് 2023-24 കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.തിരുവനന്തപുരം, കോട്ടയം, കണ്ണൂർ ഗവ. നഴ്‌സിങ് കോളേജുകളിൽ നടത്തിവരുന്ന ക്രിറ്റിക്കൽ കെയർ നഴ്‌സിങ്, എമർജൻസി & ഡിസാസ്റ്റർ നഴ്‌സിങ് , ഓങ്കോളജി നഴ്‌സിങ്, ന്യൂറോ സയൻസ് നഴ്‌സിങ്, കാർഡിയോ തൊറാസിക്ക് നഴ്‌സിങ്, നിയോനേറ്റൽ നഴ്‌സിങ്, നഴ്‌സസ് & മിഡ്‌വൈഫറി പ്രാക്റ്റീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിങ് കോഴ്‌സുകൾക്ക് 2023-24 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ് http://lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

\"\"

അപേക്ഷ
🌐എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ വെബ്സൈറ്റ് വഴി ഓൺലൈനായി ജുൺ 19 മുതൽ ജൂലൈ 3 വരെ അപേക്ഷ സമർപ്പിക്കാം. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്. ജൂൺ 19 മുതൽ ജൂലൈ 3വരെ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന ചെല്ലാൻഫോം ഉപയോഗിച്ച് കേരളത്തിലെ ഏതെങ്കിലും ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെയോ അപേക്ഷാഫീസ് അടയ്ക്കാം. തുടർന്ന് അപേക്ഷാനമ്പർ, ചെല്ലാൻ നമ്പർ ഇവ ഉപയോഗിച്ച് അപേക്ഷാഫോം ഓൺലൈനായി സമപ്പിക്കണം.

\"\"

യോഗ്യത
🌐അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ റഗുലർ ആയി പഠിച്ച ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച ജി.എൻ.എം കോഴ്‌സ് പരീക്ഷ 50 ശതമാനം മാർക്കോടെ പാസായിരിക്കണം അല്ലെങ്കിൽ പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിങ്/ബി.എസ്.സി. നഴ്‌സിങ് പാസായിരിക്കണം. കേരള സംസ്ഥാനത്തിൽ നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയ അപേക്ഷകർ കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് പ്രവേശന സമയത്ത് ഹാജരാകണം.

\"\"

പ്രവേശനം
🌐അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 45 വയസാണ്. സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർഥികൾക്ക് 49 വയസാണ്. പ്രായപരിധി കണക്കാക്കുന്ന കോഴ്‌സ് വിജ്ഞാപന തീയതിയെ അടിസ്ഥാനമാക്കിയായിരിക്കും. എൽ.ബി.എസ് ഡയറക്ടർ തിരുവനന്തപുരം പരീക്ഷാ കേന്ദ്രത്തിൽ നടത്തുന്ന ഒരു പൊതു പ്രവേശന പരീക്ഷയുടെയും അതിനുശേഷം നടത്തുന്ന ഒരു സ്‌കിൽ ടെസ്റ്റിന്റെയും മാനദണ്ഡത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും പ്രത്യേക/നിർദ്ദേശാനുസൃത സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560363, 364.

\"\"

Follow us on

Related News