പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംജി ബിരുദ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് വന്നു: പ്രവേശനം 22വരെ

Jun 17, 2023 at 5:40 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/BaDOlYpQHXNKpq43R5DvRz

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്സുകളില്‍ പ്രവേശത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ക്ക് ഓണ്‍ലൈനില്‍ ഫീസ് അടച്ച് താത്കാലിക പ്രവേശനം നേടാം. താത്കാലിക പ്രവേശനത്തിന് കോളജുകളില്‍ പോകേണ്ടതില്ല. ഓണ്‍ലൈനില്‍ ലഭിക്കുന്ന അലോട്ട്മെന്‍റ് മെമ്മോ ജൂണ്‍ 22ന് മുന്‍പ് കോളജുകളിലേക്ക് ഇ മെയില്‍ ചെയ്ത് താത്കാലിക പ്രവേശനം ഉറപ്പുവരുത്തണം. പ്രവേശനം ഉറപ്പാക്കിയതിന്‍റെ രേഖയായി കണ്‍ഫമേഷന്‍ സ്ലിപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

\"\"


സ്ഥിര പ്രവേശനം നേടുന്നതിന് കോളേജുകളില്‍ നേരിട്ടെത്തി ട്യൂഷന്‍ ഫീസ് അടയ്ക്കണം. ഒന്നാം ഓപ്ഷനില്‍ അലോട്ട്മെന്‍റ് ലഭിച്ചവര്‍ സ്ഥിര പ്രവേശനം എടുക്കണം. ഇവര്‍ക്ക് താത്കാലിക പ്രവേശനം എടുക്കുന്നതിന് ക്രമീകരണമില്ല.
ജൂണ്‍ 22ന് വൈകുന്നേരം നാലിനു മുന്‍പ് ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം അലോട്ട്മെന്‍റ് ഉറപ്പാക്കാത്തവരുടെയും അലോട്ട്മെന്‍റ് റദ്ദാകും. പ്രവേശനവുമായി ബന്ധപ്പെട്ട് പരാതികള്‍ സര്‍വകലാശാലയ്ക്ക് നല്‍കുന്നതിന് കണ്‍ഫര്‍മേഷന്‍ സ്ലിപ്പ് കൈവശം ഉണ്ടായിരിക്കണം. ജൂണ്‍ 23ന് ഓപ്ഷനുകള്‍ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും സൗകര്യമുണ്ടാകും. പുതുതായി ഓപ്ഷനുകള്‍ ചേര്‍ക്കാന്‍ കഴിയില്ല.

\"\"

Follow us on

Related News