SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lvi1nIucsW65nmHNAWmwHo
തിരുവനന്തപുരം:സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐടിഐകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. റഗുലർ സ്കീമിലുള്ള 72
ട്രേഡുകളിലേക്കാണ് (എൻസിവിടി,
എിവിടി) പ്രവേശനം. ഇന്നു മുതൽ ഏകജാലകം അഡ്മിഷൻ പോർട്ടലായ https://itiadmissions.kerala.gov.in ലൂടെ അപേക്ഷ നൽകാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 15ആണ്. റാങ്ക് ലിസ്റ്റ് ജൂലൈ 22ന് പ്രസിദ്ധീകരിക്കും.
യോഗ്യത
അപേക്ഷകർക്ക് ഓഗസ്റ്റ് ഒന്നിനു 14 വയസ് തികയണം. ഡ്രൈവർകം മെക്കാനിക് (എൽഎംവി) ട്രേഡിലേക്കു 18 വയസ് തികയണം . ഉയർന്ന പ്രായപരിധിയില്ല. എസ്എസ്എൽസി
ജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തിരഞ്ഞെടുക്കാവുന്ന എൻജിനീയറിങ്, നോൺ എൻജിനീയറിങ് ട്രേഡുകളുണ്ട്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേഡ് 10 തുല്യതാപരീക്ഷ യോഗ്യതയായി പരിഗണിക്കും. മെട്രിക് ട്രേഡുകളിൽ സിബിഎസ്ഇ/ഐസിഎസ്ഇ പത്താം ക്ലാസ് സ്കൂൾതല പരീക്ഷ ജയിച്ചവരെയും നോൺ മെട്രിക് ട്രേഡുകളിൽ സിബിഎസ്ഇ പത്താം ക്ലാസ് സ്കൂൾ തല പരീക്ഷയിൽ
പങ്കെടുത്തവരെയും പരിഗണിക്കും. പ്രൈവറ്റായി എസ്എസ്എൽസി എഴുതി പരാജയപ്പെട്ടവർ അർഹരല്ല.
അപേക്ഷ
🌐അപേക്ഷാ ഫീസ് 100 രൂപയാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐടിഐയിൽ സർക്കാർ അസൽ രേഖ പരിശോധന ജൂലൈ 18നു മുൻപു പൂർത്തിയാക്കണം.
സംവരണം
🌐12 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുണ്ട്. http://labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY NOW-ൽ I.T.I Training Prgramme ലാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസ് പാസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്ന് സ്റ്റൈപന്റ് നൽകും.
അഡ്മിഷൻ ലഭിക്കുന്ന ഗവ. ഐ.ടി.ഐകളും ട്രേഡുകളും
ധനുവച്ചപുരം – വയർമാൻ, ചാക്ക – ടർണർ, കൊല്ലം – മെക്കാനിക്ക് ഡീസൽ, ഏറ്റുമാനൂർ -വെൽഡർ/ഫിൽറ്റർ, ചെങ്ങന്നൂർ – മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കളമശ്ശേരി – ഫിൽറ്റർ, ചാലക്കുടി – ടെക്നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, മലമ്പുഴ – ഇലക്ട്രീഷ്യൻ, അഴിക്കോട് – ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കോഴിക്കോട് – റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ, കണ്ണൂർ ഇലക്ട്രോണിക് മെക്കാനിക്.