പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ: അപേക്ഷ ജൂൺ 25വരെ

Jun 12, 2023 at 4:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 6 മാസമാണ് കാഴ്‌സിന്റെ കാലാവധി. കൊച്ചി വൈകീട്ട് 6 മുതൽ 8 വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ് ലൈനിലും ക്ലാസ് ലഭ്യമാണ്. തിരുവനന്തപുരത്ത് രാവിലെ 10.30 മുതൽ 12.00 വരെയാണ് ക്ലാസ് സമയം. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.

\"\"

മൊബൈൽ ജേണലിസം, വെബ് ജേണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്സ്, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. അനുദിനം മാറുന്ന നവീന സാങ്കേതികവിദ്യകൾ സ്വായത്തമാക്കുന്നതിലൂടെ ഓൺലൈൻ മാധ്യമമേഖലയുടെ അനന്തസാധ്യതകൾ ഉപയോഗപ്പെടുത്താൻ കോഴ്‌സ് ഉപകരിക്കും. സർവീസിൽ നിന്നു വിരമിച്ചവർക്കും മറ്റു ജോലികളിലുള്ളവർക്കും അപേക്ഷിക്കാം ജോലിചെയ്യുന്നവർക്ക് ഡിജിറ്റൽ മാർക്കറ്റിംഗ്, പബ്ലിക് റിലേഷൻസ് ചുമതലകൾ ഏറ്റെടുക്കാൻ സഹായിക്കുന്നതാണു കോഴ്‌സ്.

\"\"


അപേക്ഷകൾ ഓൺലൈനായി http://keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാം. സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9388959192 (കോഴ്‌സ് കോ-ഓർഡിനേറ്റർ, കൊച്ചി), 9447225524 (കോഴ്‌സ് കോ-ഓർഡിനേറ്റർ, തിരുവനന്തപുരം) അവസാന തിയതി 2023 ജൂൺ 25.

\"\"

Follow us on

Related News