പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ 19വരെ

Jun 12, 2023 at 10:08 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സയൻസ് ആൻഡ്‌ ടെക്‌നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ\’ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റീജിയണൽ സെന്റർ ഫോർ ബയോടെക്‌നോളജി, ഫരീദാബാദ് (ആർസിബി), കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ് ആൻഡ്‌ ടെക്‌നോളജി (കുസാറ്റ്) എന്നീ സ്ഥാപനങ്ങളുമായി ഇൻസ്റ്റിറ്റ്യൂട്ട് അഫിലിയേറ്റ്‌ ചെയ്തിട്ടുണ്ട്.

\"\"

ഐഎവിയിലെ പിഎച്ച്ഡി പ്രോഗ്രാം മുഴുവൻ സമയ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. പ്രോഗ്രാമിന്റെ ദൈർഘ്യം പരമാവധി അഞ്ചുവർഷമാണ്. പിഎച്ച്ഡി പ്രോഗ്രാമിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ പിഎച്ച്ഡി രജിസ്‌ട്രേഷൻ, പിഎച്ച്ഡി ബിരുദദാനം മുതലായവ അഫിലിയേറ്റ്‌ ചെയ്ത സ്ഥാപനങ്ങൾ പുറപ്പെടുവിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായിരിക്കും. അപേക്ഷാഫീസ് 500 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ \’എസ്ബി കളക്റ്റ്\’ ഉപയോഗിച്ച് ഓൺലൈനായി അടയ്ക്കണം. വിശദവിവരങ്ങൾ https://www.iav.kerala.gov.in വെബ്‌സൈറ്റിൽ. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 19. ഓൺലൈൻ അപേക്ഷയുടെ ലിങ്ക്: https://forms.gle/kTMaDCbuu13ffaR28

\"\"

Follow us on

Related News