SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO
കണ്ണൂർ:സർവകലാശാലാ പഠന വകുപ്പുകളിലെയും സെൻ്ററിലെയും ക്ലാസുകൾ മധ്യ വേനലവധിക്ക് ശേഷം 2023 ജൂൺ 14 ബുധനാഴ്ച മുതൽ ആരംഭിക്കും.
അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 അഡ്മിഷൻ ആറാം സെമസ്റ്റർ ഏപ്രിൽ 2023 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ്, 27.06.2023 വൈകിട്ട് നാല് മണിക്കു മുൻപായി വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കണം. അഞ്ചാം സെമസ്റ്റർ നവംബർ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ അസൈൻമെന്റ് സമർപ്പിക്കേണ്ട അവസാന തീയ്യതിയായ 20.06.2023ന് മാറ്റമില്ല. ഈ രണ്ടു തീയ്യതികളും നീട്ടി നൽകുന്നതല്ല.
എംബിഎ അപേക്ഷാ തീയ്യതി നീട്ടി
2023-24 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെയും സെന്ററുകളിലെയും, ഐ സി എം പറശ്ശിനിക്കടവിലുമുള്ള എം.ബി.എ പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയ്യതി 30/06/2023 വൈകുന്നേരം 5 മണി വരെ നീട്ടി.
ഹാൾടിക്കറ്റ്
സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/ എം എസ്സ് സി/ എം ബി എ/ എൽ എൽ എം/ എം സി എ/ എം എൽ ഐ എസ് സി (സി ബി സി എസ് എസ് ) റഗുലർ/ സപ്പ്ളിമെൻററി മെയ് 2023 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
തീയ്യതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം സി എ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് ) മെയ് 2023 പരീക്ഷകൾക്ക് പിഴയോടു കൂടി ജൂൺ 12 വരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷകൾ
നാലാം സെമസ്റ്റർ (റഗുലര്‍/സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) ഏപ്രില്‍ 2023 ന്‍റെ ബി എസ് സി ലൈഫ് സയന്‍സ്(സുവോളജി) & കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രോഗ്രാമിന്‍റെ കമ്പ്യൂട്ടേഷണല്‍ ബയോളജി പ്രായോഗിക പരീക്ഷ 13.06.2023 നും കമ്പ്യൂട്ടർ സയന്‍സ് പ്രായോഗിക പരീക്ഷ 12.06.2023 നും , ബി.എം.എം. സി. പ്രോഗ്രാമിന്‍റെ കോർ പ്രാക്ടിക്കൽ, മിനി പ്രോജക്ട് എന്നിവ 2023 ജൂണ്‍ 12, 13, 14 എന്നീ തീയ്യതികളിലായും കമ്പ്യൂട്ടർ സയന്‍സ് പ്രായോഗിക പരീക്ഷ 15.06.2023 തീയ്യതികളിലായും അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ്. ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പുന:പ്രവേശനം, കോളേജ് ട്രാൻസ്ഫർ
അഫിലിയേറ്റഡ് കോളേജുകളിലെ അഞ്ചാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് യഥാസമയം പുനഃ പ്രവേശനത്തിനും കോളേജ് ട്രാൻസ്ഫെറിനും അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്ക് ലേറ്റ് ഫീസോടു കൂടി 2023 ജൂൺ 12,13 തീയതികളിൽ ഓൺ ലൈനായി അപേക്ഷിക്കാവുന്നതാണ്.കോളേജ് തല നടപടികൾ പൂർത്തിയാക്കി അപേക്ഷകൾ 2023 ജൂൺ 13 ചൊവ്വാഴ്ച 5 മണിക്കകം ഓൺ ലൈൻ അപേക്ഷകൾ സർവകലാശാല പോർട്ടലിൽ ലഭ്യമാക്കേണ്ടതാണ്.