പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

എംബിഎ അഭിമുഖം, പ്രാക്ടിക്കൽ പരീക്ഷകൾ, കുക്ക് നിയമനം: എംജി വാർത്തകൾ

Jun 7, 2023 at 5:45 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CE1ocpjL0JpGtFQqwpiYZO

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെൻറ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ 2023 ബാച്ച് എം.ബി.എ പ്രോഗ്രാമിൻറെ ഗ്രൂപ്പ് ഡിസ്‌കഷനും ഇൻറർവ്യൂവും ജൂൺ 12, 13 തീയതികളിൽ നടക്കും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകർക്ക് മെമ്മൊ ഇ-മെയിൽ മുഖേന അയച്ചിട്ടുണ്ട്. ഫോൺ: 8714976955

വാക്ക്-ഇൻ ഇന്റർവ്യു
മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആന്റ് സ്പോർട്‌സ് സയൻസ് ഹോസ്റ്റലിലേയ്ക്ക് കുക്ക്, സഹായി എന്നിവരുടെ ഓരോ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ ഇന്റർവ്യു നടത്തുന്നു.താത്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 16 ന് രാവിലെ 11 ന് വകുപ്പ് ഓഫീസിൽ എത്തണം.

\"\"

പ്രാക്ടിക്കൽ പരീക്ഷകൾ
നാലാം സെമസ്റ്റർ ബി.എസ്.സി ഫിസിക്‌സ് – മാർച്ച് 2023(സി.ബി.സി.എസ് – 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 12 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി ബോട്ടണി – ഫെബ്രുവരി 2023(സി.എസ്.എസ് – 2021 അഡ്മിഷൻ റഗുലർ, 2020,2019 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 20 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

\"\"

Follow us on

Related News